തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവം-പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

newsicon
മഞ്ചേശ്വരം: മഞ്ചേശ്വരം തുമ്മിനാട് ദേശീയ പാതയ്ക്ക് സമീപം ഐസ് ഫാക്ടറിക്ക് അടുത്ത് കുറ്റിക്കാട്ടില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച വൈകിട്ട് ഐസ് ഫാക്ടറിക്ക് സമീപം കാടിന് തീ പിടിച്ചപ്പോള്‍ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണക്കുന്നതിനിടയിലാണ് കുറ്റിക്കാട്ടില്‍ തലയോട്ടിയും മറ്റും കണ്ടെത്തിയത്. കുമ്പള സി.ഐ. സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അസ്ഥികൂടം പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തലയോട്ടികണ്ടെത്തിയ പ്രദേശത്തും സമീപത്തുനിന്നുമായി അടുത്ത കാലത്ത് ആരേയും കാണാതായിട്ടില്ലെന്നും അതിന് മുമ്പ് കാണാതായവരെ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിദഗ്ദ്ധപരിശോധനയ്ക്ക് ശേഷം മാത്രമെ തലയോട്ടിയും അസ്ഥികൂടവും പുരുഷന്റേതോ സ്ത്രീയുടേതാണോ എന്ന് വ്യക്തമാവുകയുള്ളൂ.

KCN