വിവരാവകാശ നിയമം യുവജന കാമ്പയിന്‍ സംഘടിപ്പിച്ചു

camp
കാസര്‍കോട് : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം, നാഷണല്‍ കാമ്പെയിന്‍ ഫോര്‍ പീപ്പിള്‍സ് റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍ (എന്‍ സി പി ആര്‍ ഐ)ന്റെ സഹകരണത്തോടെ വിവരാവകാശ നിമയത്തെ സംബന്ധിച്ച് ജില്ലയില്‍ ഏകദിന യുവജന കാമ്പയിന്‍ സംഘടിപ്പിച്ചു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദു റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രേഗ്രാം ഓഫീസര്‍ രഞ്ജിത്ത് മാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ യുവജന കേന്ദ്രം-യുവജാഗ്രതാ യാത്രയുടെ നാടക കൂട്ടത്തെ അനുമോദിച്ചു. എന്‍ സി പി ആര്‍ ഐ സംസ്ഥാനതല കോര്‍ഡിനേറ്റര്‍ ഡോ. എ ബി ജോര്‍ജ് ആമുഖ ഭാഷണം നടത്തി. എന്‍ സി പി ആര്‍ ഐ ജില്ലാ കോര്‍ഡിനേറ്റര്‍ പി കെ ലാല്‍, പൂക്കോയ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. യുവശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ വി ഗോപകുമാര്‍ സ്വാഗതവും യൂത്ത് കോര്‍ഡിനേറ്റര്‍ പ്രകാശന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories