ഓസ്‌കര്‍ : മികച്ച ചലച്ചിത്രം : ഗ്രീന്‍ ബുക്ക്

91-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് ലോസ് ആഞ്ജലീസ് ഡോള്‍ബി തിയറ്ററില്‍ പ്രഖാപിച്ചു. മികച്ച ചിത്രം, നടന്‍, നടി തുടങ്ങി 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

ദ ഫേവറിറ്റ്, റോമ എന്നീ ചിത്രങ്ങളാണ് ഓസ്‌കറില്‍ മികച്ച പ്രകടനം കാഴ്ച വച്ച് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മുന്നിട്ട് നിന്നതെങ്കിലും ‘ഗ്രീന്‍ ബുക്ക്’ അവാര്‍ഡ് സ്വന്തമാക്കി.

ഇതുകൂടാതെ, ബ്ലാക്ക് പാന്തര്‍ ഉള്‍പ്പടെ മറ്റ് എട്ട് ചലച്ചിത്രങ്ങള്‍ കൂടി മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി മത്സരിച്ചിരുന്നു.. ചരിത്രത്തിലാദ്യമായാണ് ഒരു സൂപ്പര്‍ ഹീറോ ചിത്രം മത്സര ഇനത്തില്‍പ്പെടുന്നത്.

ഇന്ത്യന്‍ സമയം രാവിലെ 6.30യ്ക്കാണ് പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. ഇതിന് 90 മിനിറ്റ് മുന്‍പ് പ്രീ-ഇവന്റ് ഇന്റര്‍വ്യൂവും റെഡ് കാര്‍പെറ്റ് ഫോട്ടോഷൂട്ടും നടന്നിരുന്നു.
പ്രശസ്ത കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട് പിന്മാറിയതിനാല്‍ അവതാരകനില്ലാതെയാണ് ഇത്തവണ ഓസ്‌കാര്‍ പ്രഖ്യാപനം നടക്കുന്നത്.

‘റോമ’ ഇതിനോടകം തന്നെ രണ്ട് പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരങ്ങളാണ് റോമ നേടിയത്.

ബ്ലാക്ക് പാന്തര്‍ മൂന്നും ബൊഹീമിയര്‍ റാപ്‌സോഡി രണ്ടും പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് റെജിന കി0ഗ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.

ഗ്രീന്‍ബുക്കിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനടനായി. 2017ല്‍ മൂണ്‍ലൈറ്റിലെ അഭിനയത്തിന് അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

പുരസ്‌കാരങ്ങള്‍:

മികച്ച ചലച്ചിത്രം : ഗ്രീന്‍ ബുക്ക്

മികച്ച സംവിധായകന്‍ : അല്‍ഫോന്‍സോ ക്വാറോണ്‍ ചിത്രം : റോമ

മികച്ച നടി- ഒവീലിയ കോള്‍മാന്‍ ചിത്രം- ദ ഫേവറേറ്റ്

മികച്ച നടന്‍- റാമി മാലെക്, ചിത്രം: ബൊഹീമിയന്‍ റാപ്സഡി

KCN

more recommended stories