മുഹമ്മദ്കുഞ്ഞി പെരുമ്പള എ കെ എം ടി ഡബ്ല്യൂ എ സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: ഓള്‍ കേരള മാര്‍ബിള്‍ & ടൈല്‍സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി മുഹമ്മദ് കുഞ്ഞി പെരുമ്പളയെ കോഴിക്കോട് ജില്ലയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. കോഴിക്കോട് ജില്ലയില്‍ പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന സമ്മേളനം കൊയിലാണ്ടി മണ്ഡലം എംഎല്‍എ കെ ദാസന്‍ ഉദ്ഘാടനം ചെയ്തു. ജനാര്‍ദ്ധനന്‍ ചെറുകാട് അദ്ധ്യക്ഷത വഹിച്ചു. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി ടി ഉഷ മുഖ്യ അതിഥിയായിരുന്നു. പി വി പങ്കജാക്ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗീവര്‍ഗീസ് മോഹനന്‍ പഴേയടത്ത്, ഹംസ മണ്ണാര്‍ക്കാട്, സജീവന്‍ കല്ലേരി മറ്റു നേതാക്കള്‍ സംസാരിച്ചു. നിലവില്‍ സംഘടനയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു മുഹമ്മദ് കുഞ്ഞി പെരുമ്പള.

മറ്റ് ഭാരവാഹികള്‍:

ജനറല്‍ സെക്രട്ടറി
ഷാജി വടകര

സംസ്ഥാന വര്‍കിംങ് പ്രസിഡന്റ്
എം എന്‍ സുരേഷ് തൃശ്ശൂര്‍

ട്രഷറര്‍
ചന്ദ്രന്‍ പയ്യന്നൂര്‍

വൈസ് പ്രസിഡന്റ്
മധു പത്തനം തിട്ട
മനോജ് മലപ്പുറം

ജോയിന്റ്‌ സെക്രട്ടറി
രവിരാജ് തളിപറമ്പ്‌
രാധാകൃഷ്ണന്‍ പട്ടാബി

KCN

more recommended stories