ദേശീയ പാത വികസനം കാസര്‍കോട്ട് അട്ടിമറിക്കാന്‍ നീക്കം; ഡെപ്യൂട്ടി കലക്ടര്‍ മാര്‍ച്ച് 1 മുതല്‍ അവധിയില്‍

കാസര്‍കോട്: വളരെ വേഗത്തിലും നല്ല രീതിയിലും നടന്നിരുന്ന കാസര്‍കോട് ജില്ലയിലെ ദേശീയപാത വികസനം സ്തംഭനാവസ്ഥയിലേക്ക്. ഇതിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ദേശീയ പാത (എല്‍ -എ) ഡപ്യൂട്ടി കലക്ടര്‍ കെ. ശശിധര ഷെട്ടി മാര്‍ച്ച് 1 മുതല്‍ അവധിയില്‍ പ്രവേശിക്കുന്നു. ഇദ്ദേഹം ചുമതലയേറ്റെടുത്തതിന് ശേഷമാണ് ജില്ലയില്‍ ദേശീയപാത വികസനത്തിന് വേഗത കൈവരിച്ചത്. ഇതുവരെ 1050 കുടുംബങ്ങള്‍ക്കായി 225 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. ജില്ലക്കാരനായ ഉദ്യോഗസ്ഥന്‍ ഇതിന്റെ തലപ്പത്ത് ഇരുന്നതോടെയാണ് ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ ജോലിക്ക് വേഗത കൈവന്നത്. ശശിധര ഷെട്ടിക്ക് മുമ്പ് വന്ന ഡപ്യൂട്ടി കലക്ടര്‍മാര്‍ പലരും ഭൂമി ഏറ്റെടുക്കുന്നതിനോ നഷ്ടപരിഹാരം നല്‍കുന്നതിനോ താല്‍പര്യം കാണിച്ചിരുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്.ഈ സമയത്ത് ഇതിന്റെ തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന് അവധി നല്‍കിയാല്‍ പ്രവര്‍ത്തനം സ്തംഭിക്കുമെന്നാണ് ജനങ്ങള്‍ ആശങ്കപ്പെടുന്നത്.

KCN

more recommended stories