പ്രതിഭാ സംഗമവും റാത്തീബ് സദസ്സും മാര്‍ച്ച് 15 വെള്ളിയാഴ്ച

ദുബായ് : ദുബായ് എസ് കെ എസ് എസ് എഫ് തൃക്കരിപ്പൂര്‍ മേഖല സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമവും അസ്മാഹുല്‍ ഹുസ്‌ന റാത്തീബ് സദസ്സും മാര്‍ച്ച് 15 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഗള്‍ഫ് സത്യധാരയുടെ ബാനറില്‍ നാഷണല്‍ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സര്‍ഗ്ഗലത്തില്‍ ദുബായ് സോണിന് കിരീടം നേടിക്കൊടുക്കാനും കാസര്‍കോട് ജില്ലയ്ക്ക് തന്നെ അഭിമാനകരമായ പോയന്റുകള്‍ നേടിക്കൊടുക്കാനും പ്രയത്‌നിച്ച തൃക്കരിപ്പൂര്‍ മേഖലയിലെ സര്‍ഗ്ഗ പ്രതിഭകളെ അനുമോദിക്കുന്നതിന്നും പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിന്നും വേണ്ടി സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമത്തില്‍ എസ് കെ എസ് എസ് എഫ് മേഖലാ, ജില്ലാ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

ദേരയിലെ എം ഐ സി ആസ്ഥാനത്ത് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം സംഘടിപ്പിക്കുന്ന പ്രതിഭാസംഗമത്തോടൊപ്പം പ്രമുഖ പണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ അസ്മാഹുല്‍ ഹുസ്‌നാ റാത്തീബ് സദസ്സും ഉണ്ടായിരിക്കും. സംഗമം വിജയിപ്പിക്കണമെന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.

KCN

more recommended stories