കെ എം സി സി ഹെല്‍ത്തി ഫ്രൈഡേ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 26 വെള്ളിയാഴ്ച കറാമയില്‍

ദുബായ്: ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കറാമ ബ്ലൂ ബെല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഹെല്‍ത്തി ഫ്രൈഡേ’ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 2019 ഏപ്രില്‍ 26 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ എ ഡി സി ബി (കറാമ) മെട്രോ സ്റ്റേഷന്‍ സമീപമുള്ള ബ്ലു ബെല്‍ ഹെല്‍ത്ത് സെന്ററില്‍ വെച്ച് നടക്കുമെന്ന് ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരാവാഹികള്‍ അറിയിച്ചു.

കൊളസ്‌ട്രോള്‍, ഷുഗര്‍, രക്തസമ്മര്‍ദം, അമിത വണ്ണം, ഇ സി ജി, യൂറിക് ആസിഡ്, ലിവര്‍ ഫങ്ക്ഷന്. കിഡ്നി ഫങ്ക്ഷന്, ഡെന്റല്‍ പരിശോധന, പീസിയോ തറാപ്പി, ഫുള്‍ ബോഡി ചെക്കപ്പ്, തുടങ്ങിയ രോഗ നിര്‍ണായ പരിശോധനകള്‍, വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തും. ഫാമിലികള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുന്നതോടപ്പം,പാര്‍ക്കിംഗ് സൗകര്യം കൂടി ഉണ്ടായിരിക്കും എന്നും കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 055-242-7443, 055-643-3818, 055-574-7636 എന്നീ നമ്പറില്‍ ബന്ധപ്പെടണം എന്നും ഭാരവാഹികള്‍ അറിയിച്ചു

നാട്ടിലെ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിലും ഡോക്ടര്‍ കണ്‍സള്‍ട്ടിങ് റൂമുകള്‍ക് മുന്നിലും നാം കണ്ടു മുട്ടുന്നവരില്‍ വലിയ വിഭാഗം പ്രവാസികളാണെന്നും ഗള്‍ഫ് നാടുകളിലെ താങ്ങാനാവാത്ത ചികിത്സ ചിലവും തെറ്റായ ജീവിത ശൈലിയോടപ്പം രോഗത്തെ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു ചികില്‍സിക്കാന്‍ കഴിയാതെ വരുന്നതാണ് നിത്യ രോഗികളാക്കി മാറ്റുന്നത് എന്നും രോഗം വന്നു ചികില്‌സിക്കുന്നതിന്ന് പകരം നേരത്തെ പരിശോദിച്ചു വരാതെ നോക്കലാണ് ഫലപ്രദമെന്നും കൃത്യമായ ഇടവേളകളില്‍ നടത്തുന്ന മെഡിക്കല്‍ ചെക്കപ്പിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും നേരത്തെ തന്നെ കണ്ടത്താനാവുന്നത് കൊണ്ട് കെ എം സി സി ഹെല്‍ത്തി ഫ്രൈഡേ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഉപയോഗപ്പെടുത്താനാകുമെന്നും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദിന്‍ ട്രഷര്‍ സത്താര്‍ ആലമ്പാടി ഓര്‍ഗനസിംഗ് സെക്രട്ടറി സിദ്ദീഖ് ചൗക്കി എന്നിവര്‍ അറിയിച്ചു

KCN

more recommended stories