ശുദ്ധജല വിതരണം: ജില്ലാ ഭരണകൂടം പരാജയം; എച്ച് ആര്‍ പി എം

കാസര്‍കോട്: ശുദ്ധജല പ്രശ്‌നം പരിഹരിക്കുന്നതില്‍ ജില്ല ഭരണകൂടം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് എച്ച്.ആര്‍.പി.എം. ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. വേനല്‍ കടുത്തതോടെ ജില്ലയില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. അടിയന്തിര ഇടപെടലിലൂടെ ശുദ്ധജല വിതരണം ത്വരിതപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് സഞ്ചീവിനി ആശുപത്രിയിലെ നഴ്‌സുമാര്‍ മാനേജ്‌മെന്റിന് എതിരെ നടത്തുന്ന സമരം ബന്ധപ്പെട്ടവര്‍ ഒത്തുതീര്‍പ്പാക്കണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. നഴ്‌സുമാരുടെ സംഘടനയായ ഐ.എന്‍.എയുടെ സമരത്തിന് പിന്തുണ നല്‍കാന്‍ യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി ചൂരിപ്പള്ളം സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കൂക്ക്ള്‍ ബാലകൃഷ്ണന്‍, അഷ്‌റഫ്, ജമീല അഹമ്മദ്, മന്‍സൂര്‍ മല്ലത്ത്, ബാലാമണി ടീച്ചര്‍, ഷെരീഫ് മുഗു, ജി.നാരായണന്‍, വല്‍സല, സയ്യിദ് ത്വാഹ, എന്‍.എ. ജോസഫ്, താജുദ്ധീന്‍ ചേരങ്കൈ, സി.എ.സക്കീന, മൊയ്തീന്‍ കുഞ്ഞി പെര്‍ല ചര്‍ച്ചയില്‍ പങ്കെടുത്തു.

KCN

more recommended stories