ജെഎന്‍യുവില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ഋഷി ജോഷ്വ (24) മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥിയാണ് ഋഷി ജോഷ്വ. ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയായ ഋഷി മരിക്കുന്നതിനു മുന്‍പു തന്റെ അധ്യാപകന് ഇമെയില്‍ സന്ദേശമയച്ചിരുന്നെന്നും പറയുന്നു.

ജോഷ്വാ താമസിച്ചിരുന്ന മഹി മാദ്വി ഹോസ്റ്റലിന്റെ വാര്‍ഡന്‍ രാവിലെ 11.30നാണു സംഭവം പൊലീസില്‍ അറിയിച്ചത്. ലൈബ്രറി കെട്ടിടത്തിന്റെ താഴ്‌നിലയിലെ മുറി അകത്തു നിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും കതകില്‍ മുട്ടിയപ്പോള്‍ ഒരു പ്രതികരണവും ലഭിച്ചില്ലെന്നു സൗത്ത് വെസ്റ്റ് പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ ദേവേന്ദര്‍ ആര്യ പറഞ്ഞു. തുടര്‍ന്നു വാതില്‍ ബലം പ്രയോഗിച്ചു തുറന്ന് അകത്തു പ്രവേശിക്കുകയായിരുന്നു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ഉടനെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഋഷി ഏതാനും നാളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും വിഷാദത്തിനു ചികിത്സ തേടിയിരുന്നെന്നും പറയുന്നു. ചൊവ്വാഴ്ച നടന്ന അവസാന സെമസ്റ്റര്‍ പരീക്ഷ ഋഷി എഴുതിയിരുന്നില്ല.

KCN

more recommended stories