വിദ്യാര്‍ത്ഥികള്‍ക്ക് ആഹ്ലാദം നല്‍കി വിദ്യാര്‍ത്ഥി കോര്‍ണര്‍ പ്രവര്‍ത്തനമാരംഭിച്ചു

കാഞ്ഞങ്ങാട് : അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി പഠിതാക്കള്‍ക്ക് ചുരുങ്ങിയ ചെലവില്‍ വിവിധ പഠനോപകരണങ്ങള്‍ എത്തിക്കുന്നതിനായി ജില്ലാ ഹോള്‍സെയില്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോര്‍ വിദ്യാര്‍ത്ഥി കോര്‍ണര്‍ കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ഥാപനം പ്രസിഡന്റ് എ.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വി.ടി രത്നാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ്ഗ് പബ്ലിക്ക് സര്‍വ്വീസ് സഹകരണം സംഘം സെക്രട്ടറി ടി.വി ഗായത്രി ആദ്യ വില്പന നടത്തി. കെ.രവീന്ദ്രന്‍, എം.രാജ്മോഹനന്‍, കെ.സുരേന്ദ്രന്‍, എം.കുഞ്ഞികൃഷ്ണന്‍, എച്ച്.എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories