ഒഴിവുകഴിവുകള്‍ വേണ്ട ; പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്‌പോഴായിരുന്നു കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്(ഡിജിപി) എതിരെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡിജിപിക്ക് വീഴ്ചയുണ്ടായി. ഡിജിപിയുടെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്നും കോടതി ചോദിച്ചു. കേസ് സംബന്ധിച്ച വിവരങ്ങള്‍ യാഥാസമയം പോലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും ഡിജിപി ഓഫീസ് നല്‍കാത്തത് കൃത്യവിലോപമാണെന്നും കോടതി നിരീക്ഷിച്ചു. പോലീസ് റിപ്പോര്‍ട്ടുകള്‍ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ഡിജിപിയുടെ ഓഫീസാണ്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭിക്കാറില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം പെരിയ ഇരട്ടക്കൊലക്കേസില്‍ ജാമ്യാപേക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷനേയും ഹൈക്കോടതി വിമര്‍ശിച്ചു. ജാമ്യാപേക്ഷയിലെ തീര്‍പ്പില്‍ വിയോജിപ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

ഒഴിവുകഴിവുകള്‍ വേണ്ട. ഡിജിപിയോ എഡിജിപിയോ ഇന്നുതന്നെ കോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കേസ് ഇന്ന് മൂന്നിന് പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

KCN

more recommended stories