ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു വിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട് : കെ.എസ്.ടി.പി റോഡില്‍ ക്രോസിങ്ങ് അനുവദിച്ച് അധികൃതര്‍ നീതി കാണിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും സര്‍വ്വീസ് റോഡിലെ പാര്‍ക്കിങ്ങ് ക്രമപെടുത്തണമെന്നും സര്‍വ്വീസ് റോഡില്‍ രണ്ട് ഭാഗത്തേക്കും ചെറിയ വാഹനങ്ങള്‍ പോകാന്‍ അനുവദിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു വിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രശ്‌നത്തില്‍ മുനിസിപ്പല്‍ അധികാരികള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് നടത്തിയ മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. എം.പൊക്ലന്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ പള്ളത്തുങ്കാല്‍, രാജേഷ്, പ്രകാശന്‍, ഉണ്ണിമടയന്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.

KCN

more recommended stories