ചേരങ്കൈ റോഡില്‍ ഡ്രൈനേജിലെ മണ്ണ് അധികൃതര്‍ നീക്കം ചെയ്തു ; നാഷണല്‍ യൂത്ത് ലീഗിന്റെ പോരാട്ടം ഫലം കണ്ടു

കാസര്‍കോട് : ചേരങ്കൈ റോഡില്‍ ഡ്രൈനേജിലെ മണ്ണ് നീക്കം ചെയ്തു. വര്‍ഷങ്ങളായി ചേരങ്കൈ നിവാസികള്‍ റോഡിലെ വെള്ളക്കെട്ട് മൂലം ദുരിതമനുഭവിച്ചിരുന്നു. ഡ്രൈനേജിലെ മണ്ണ് നീക്കം ചെയ്യുന്നതിന് വേണ്ടി ജില്ലാ കലക്ടര്‍ക്ക് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ കാസര്‍കോട് ആര്‍ ഡി ഒ വിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ഉത്തരവിടുകയായിരുന്നു. ആര്‍ ഡി ഒ യും കുഡുലു വില്ലേജ് ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും കയ്യേറ്റം പൊളിച്ച് നീക്കുന്നതിന്ന് വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് പ്രാവശ്യം സ്ഥലമുടമകള്‍ക്ക് പി ഡബ്ല്യു ഡി നോട്ടീസ് നല്‍കിയെങ്കിലും സ്ഥല ഉടമ പൊളിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് പി ഡബ്യൂ ഡി തന്നെ കയ്യേറ്റം ഒഴിപ്പിക്കാന്‍ തയ്യാറായത്.

KCN

more recommended stories