‘ഹെല്‍ത്ത് ഈസ് വെല്‍ത്ത്’ മെഡിക്കല്‍ ക്യാമ്പും രക്തദാന ക്യാമ്പും ജൂലൈ 12 ന് വെള്ളിയാഴ്ച അല്‍ ബറഹ കെ.എം.സി.സി യില്‍

ദുബായ്: ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’ എന്ന പ്രമേയം മുന്‍ നിര്‍ത്തി ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെയും അബീര്‍ അല്‍ നൂര്‍ പോളിക്ലിനിക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പും മെഗാ മെഡിക്കല്‍ ക്യാമ്പും ജൂലൈ 12 നു വെള്ളിയാഴ്ച ഉച്ചക്കു 2 മണി മുതല്‍ രാത്രി 10 മണി വരെ ദുബായ് അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടക്കും. അബീര്‍ അല്‍ നൂര്‍ പോളിക്ലിനിക്കിലെ ഡോക്ടര്‍മ്മാരുടെ സേവനവും ചികില്‍സയും ക്യാംമ്പില്‍ സൗജന്യമായിരിക്കും. രക്തം ദാനം ചെയ്യുന്നവര്‍ക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ഡോണേര്‍സ് കാര്‍ഡും ലഭ്യമാവും.

മുന്‍ തവണകളില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിനും മെഡിക്കല്‍ ക്യാമ്പിനും ലഭിച്ച പിന്തുണയും പ്രോത്സാഹനവും ആണ് വീണ്ടും ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിക്കാന്‍ പ്രചോദനം ആയത്. സന്നദ്ധ രക്തദാതാക്കളെ പ്രോല്‍സാഹിപ്പിക്കാനും രക്തദാനം വഴി ആരോഗ്യം സംരക്ഷണം എന്ന സന്ദേശം എത്തിക്കാനും ജീവന്‍ രക്ഷയുടെ പ്രാധാന്യത്തെ ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഒരേ സമയം 16 പേര്‍ക് രക്തം നല്‍കുവാന്‍ സാധിക്കുന്ന വിധമാണ് ക്യാമ്പ്സജ്ജീകരിക്കുന്നത്.
ആയതിനാല്‍ കൂടുതല്‍ പേര്‍ക്ക് രക്തം നല്‍കാനുള്ള അവസരം ലഭിക്കും എന്നും വാഹനം സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 0556433818, 0505153060, 0552427443 , 0551552889, 0555747636 നമ്പറുകളില്‍ ബന്ധപ്പെടണം എന്നും ദുബായ്
കെ.എം.സി.സി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദിന്‍, ട്രഷറര്‍ സത്താര്‍
ആലമ്പാടി ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് ചൗക്കി എന്നിവര്‍ അറിയിച്ചു.

KCN

more recommended stories