മാണിക്കോത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: മാണിക്കോത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളിക്കോത്ത് അടോട്ടെ അഭിലാഷ് (24) ആണ് മരണപ്പെട്ടത്.
ഇന്നു വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍, ബൈക്ക് എതിര്‍ ഭാഗത്ത് നിന്നും വരികയായിരുന്നു. കുഞ്ഞിക്കണ്ണന്‍ -പത്മിനി എന്നിവരുടെ മകനാണ് അഭിലാഷ്. ഐശ്വര്യയും അപര്‍ണ്ണയും സഹോദരിമാരാണ്.

KCN

more recommended stories