പൈക്ക-ബാലടുക്കയില്‍ മുള തൈകള്‍ നട്ടുപിടിപ്പിച്ച് കാസര്‍കോടിനെ ദഷിണേന്ത്യയിലെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്ന ദൗത്യത്തിന് തുടക്കം കുറിച്ചു

പൈക്ക: ഗ്രാമ പഞ്ചായത്തുകളില്‍ മുളത്തൈകള്‍ നട്ടുപിടിപ്പിച്ച് കാസര്‍കോടിനെ ദഷിണേന്ത്യയിലെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്ന ദൗത്യത്തിന് ചെങ്കള ഗ്രാമ പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ തുടക്കം കുറിച്ചു. ഭൂഗര്‍ഭജലം അനുദിനം കുറഞ്ഞുവരുന്ന ഭീതിപടര്‍ത്തുന്ന ഒരവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്. ഭൂജലം വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കര്‍മ്മ പദ്ധതി പ്രകാരമാണിത്. 7-ാം വാര്‍ഡിലെ ബാലടുക്കയില്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഷാഫി ചൂരിപ്പള്ളം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മണിചന്ദ്ര കുമാരി, എ.ഡി.എസ് മെമ്പര്‍മാരായ
നളിനി, അരുണാക്ഷി, പത്മാവതി, സുനിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories