എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

നീലേശ്വരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളി മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മാര്‍ച്ച് നീലേശ്വരം ഹൈവേ ജങ്ഷനില്‍ നിന്ന് ആരംഭിച്ചു. നീലേശ്വരം പോസ്റ്റ് ഓഫീസിനു മുന്നിലാണ് ധര്‍ണ്ണ നടത്തിയത്. മാര്‍ച്ച് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി മുരളി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി പരപ്പ മണ്ഡലം സെക്രട്ടറി എന്‍.പുഷ്പരാജന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി.കൃഷ്ണന്‍ (എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി), കെ.എസ്.കുര്യാക്കോസ് (എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ്),സി.പി. ബാബു ( ബി.കെ.എം.യു.ജില്ലാ സെക്രട്ടറി), പി.വിജയകുമാര്‍ (എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ്), പി.ഭാര്‍ഗ്ഗവി (ജില്ലാ സെക്രട്ടറി കേരള മഹിളാസംഘം), പി.കുഞ്ഞമ്പു (എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ്), രമേശന്‍ കാര്യങ്കോട് ( ജില്ലാ സെക്രട്ടറി സപ്ലൈക്കോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍) എന്നിവര്‍ പ്രസംഗിച്ചു. രവീന്ദ്രന്‍ മാണിയാട്ട്, എം.ഗംഗാധരന്‍, പി.പി.നാരായണന്‍, സി.രാഘവന്‍, വി.വി.സുനിത, എം.ഗണേശന്‍, എം.പി.ചന്ദ്രന്‍, ബിജു പാലായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എ.ഐ.ടി.യു.സി തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി എ.അമ്പൂഞ്ഞി സ്വാഗതം പറഞ്ഞു.

KCN

more recommended stories