മിനിസ്‌ക്രീന്‍ ബാലതാരം ശിവ്ലേഖ് സിങ് വാഹനാപകടത്തില്‍ മരിച്ചു

ഹിന്ദി സീരിയല്‍ ബാലതാരം ശിവ്ലേഖ് സിങ് വാഹനാപകടത്തില്‍ മരിച്ചു. മാതാപിതാക്കളുമൊന്നിച്ച് കാറില്‍ യാത്ര ചെയ്യവെ റായ്പൂരില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും മറ്റൊരാള്‍ക്കും പരിക്കുണ്ട്.

വ്യാഴാഴ്ച്ച വൈകീട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. ശിവ്ലേഖ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മാതാപിതാക്കളായ ലേഖ്ന, ശിവേന്ദ്ര സിങ് എന്നിവര്‍ക്കും നവീന്‍ സിങ് എന്നൊരാള്‍ക്കും പരിക്കുണ്ട്. അമ്മയുടെ നില ഗുരുതരമാണ്.

കുട്ടിയുടെ കുടുംബം റായ്പൂരില്‍ നിന്നും ബിലാസ്പൂരിലേക്ക് യാത്ര ചെയ്യുമ്‌ബോഴാണ് അപകടമുണ്ടാവുന്നത്.കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍വശത്തുനിന്നും വരികയായിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടു. ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഛത്തീസ്ഗഢുകാരനായ ശിവ്ലേഖ് പത്തു വര്‍ഷമായി മാതാപിതാക്കള്‍ക്കൊപ്പം മുംബൈയിലാണ് താമസം. സങ്കട്മോചന്‍ ഹനുമാന്‍, സസുരള്‍ സിമര്‍ കാ തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചിരുന്നത്. റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

KCN

more recommended stories