ജലവിനിയോഗ നയം ചര്‍ച്ച ചെയ്ത് ജലശക്തി അഭിയാന്‍ ശില്പശാല; ഭൂജലക്ഷാമത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഭൂഗര്‍ഭജലം അപകടകരമാം വിധത്തില്‍ താഴ്ന്നു കൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ജലശക്തി അഭിയാന്‍ പദ്ധതി പ്രകാരം ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. ഡി പി സി ഹാളില്‍ നടത്തിയ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മറ്റു ജില്ലകളേക്കാള്‍ താരതമ്യേന കൂടുതല്‍ നദികളുള്ള നമ്മുടെ ജില്ലയില്‍ ഭൂജലക്ഷാമം രൂക്ഷമാകാനുള്ള സാഹചര്യത്തെ ഗൗരവപൂര്‍വ്വം മനസിലാക്കേണ്ടതുണ്ടെന്നും വിഷയത്തില്‍ അടിയന്തരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജല വിനിയോഗത്തില്‍ നമ്മള്‍ ഓരോരുത്തരും കാണിക്കുന്ന അശ്രദ്ധ വിനയായി മാറുകയാണ്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇനിയും അമാന്തം കാണിച്ചാല്‍ അടുത്ത തലമുറയേക്കാളുപരി നിലവിലെ തലമുറയോട് ഉത്തരം പറയേണ്ടി വരും. ജലസംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം ഫലപ്രദമായി ആസൂത്രണം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ജലശക്തി അഭിയാനിലൂടെ കാര്യക്ഷമമായ ജലനയം ആസൂത്രണം ചെയ്ത് പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

KCN

more recommended stories