മീനാപ്പീസ് കടപ്പുറം ദുരിതാശ്വാസ ക്യാമ്പ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സുധാകാന്ത് സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറം ദുരിതാശ്വാസ ക്യാമ്പ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സുധാകാന്ത് സന്ദര്‍ശിച്ചു. ബി.എല്‍.എസ്.എ സെക്ഷന്‍ ഓഫീസര്‍ കെ.ദിനേശ്, വില്ലേജ് ഓഫീസര്‍, വാര്‍ഡ് മെമ്പര്‍ വേലായുധന്‍, ഹെല്‍ത്ത് വിഭാഗം ഓഫീസര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ് പാരാലീഗ് വൊളണ്ടിയര്‍മാരായ കെ.വി.ബിന്ദു, എ.ലത, സി.രജിത, പി.വി.ബിന്ദുമോള്‍, തങ്കമണി, സുജാത, രതീഷ്‌കുമാര്‍, രത്നാകരന്‍ കാരാക്കോട് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ലീഗല്‍ സര്‍വ്വീസ് പാരാലീഗല്‍ വൊളണ്ടിയര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ ക്യാമ്പ് സന്ദര്‍ശിച്ച് വേണ്ട സഹായം ചെയ്ത് കൊടുത്തു.

വൊളണ്ടിയര്‍മാര്‍ വെള്ളക്കെട്ട് മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച അമ്പതോളം വീടുകള്‍ സന്ദര്‍ശിച്ചു. ഇവരുടെ കഷ്ടപ്പാടുകളും പ്രയാസങ്ങളും സബ് ജഡ്ജിനെ റിപ്പോര്‍ട്ടാക്കി നല്‍കി. ദുരിതാശ്വാസ ക്യാമ്പിലെത്തിയ സബ് ജഡ്ജിനോട് ക്യാമ്പിലുള്ളവര്‍ പ്രയാസങ്ങളും വിഷമതകളും പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രശ്ന പരിഹാരം നല്‍കാമെന്ന് അദ്ദേഹം ക്യാമ്പിലുള്ളവര്‍ക്ക് ഉറപ്പ് നല്‍കി.

KCN

more recommended stories