ചിത്രകാര്‍ കേരള കര്‍ക്കിടകം ചിത്രകലാ ക്യാമ്പ് ഇരിയയില്‍

കാഞ്ഞങ്ങാട്: ചിത്രകാര്‍ കേരള സംഘടിപ്പിക്കുന്ന കര്‍ക്കിടകം ചിത്രകലാ ക്യാമ്പ് ഇരുപത്തിയേഴിന് അമ്പലത്തറയ്ക്കടുത്തുള്ള പുരാതനമായ ഇരിയക്ഷേത്ര പരിസരത്ത് നടക്കും. ഇരുപത്തിയഞ്ചോളം മുതിര്‍ന്ന ചിത്രകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തില്‍ ധാരാളം ദാരുശില്‍പങ്ങളും, ചുമര്‍ചിത്രങ്ങളും ഇന്നും തനിമ ചോരാതെ നിലനില്‍ക്കുന്നുണ്ട്. പേരുകള്‍ പോലും രേഖപ്പെടുത്താതെ പഴയകാല കലാകാരന്മാരുടെ കരവിരുതില്‍ വിരിഞ്ഞ ശില്പങ്ങളും ചിത്രങ്ങളും കാണാനും പഠിക്കാനും ചിത്രകലാ ക്യാമ്പ് വഴിയൊരുക്കും. ക്ഷേത്രഭരണസമിതിയുടെ സഹകരണത്തോടെ നടക്കുന്ന കര്‍ക്കിടകം ചിത്രകലാ ക്യാമ്പ് രാവിലെ പത്തിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് സമാപിക്കും.

KCN

more recommended stories