ഇന്ത്യ-വെസ്റ്റിന്‍ഡീസ് ആദ്യ ട്വന്റി-20 നാളെ നടക്കും

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ആദ്യ ട്വന്റി-20 നാളെ നടക്കും. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ രാത്രി എട്ടിനാണ് ആദ്യ മത്സരം. രണ്ടാമത്തെ മത്സരവും ഇതേ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. ചൊവ്വാഴ്ച ഗയാനയിലാണ് മൂന്നാമത്തെ മത്സരം. പര്യടനത്തിലെ ആദ്യ മത്സരമായതിനാല്‍ തന്നെ വിജയത്തോടെ ആധിപത്യം ഉറപ്പിക്കാനാണ് ഇരു ടീമുകളുടേയും ശ്രമം.

ക്രിസ് ഗെയ്ല്‍ ഇല്ലെങ്കിലും പരിചയ സമ്പന്നരായ കളിക്കാര്‍ കരീബിയന്‍ പടയിലുണ്ട്. എന്നാല്‍ ട്വന്റി-20 റാങ്കിങ്ങില്‍ വെസ്റ്റീന്‍ഡീസിനേക്കാളും ഏറെ മുന്നിലുള്ള കൊഹ്ലിപ്പടയ്ക്ക് ഇതൊന്നും ഒരു ഭീഷണി ആകാന്‍ ഇടയില്ല. ലോകകപ്പ് നേടാനായില്ലെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിന് കരുത്താവും.

KCN

more recommended stories