മഴക്കെടുതി; എം.എസ്.എഫ് സ്‌കൂള്‍ കിറ്റ് കളക്ഷന്‍ തുക കൈമാറി

കാസര്‍കോട് : മഴക്കെടുതി മൂലം പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്തികള്‍ക്കൊരു കൈതാങ്ങാവാന്‍ എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന സ്‌കൂള്‍ കിറ്റ് കലക്ഷനിലേക്ക് എരിയാല്‍ കുളങ്കര പതിനൊന്നാം വാര്‍ഡ് കമ്മിറ്റിയുടെ തുക കൈമാറി.

വാര്‍ഡ് എം.എസ്.എഫ് പ്രസിഡന്റ് സാദത്ത് എരിയാല്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് സിദ്ദിഖ് ബദര്‍നഗറിന് ഏല്‍പ്പിച്ചു. ഇര്‍ഫാന്‍ കുന്നില്‍, ഹംറാസ് എരിയാല്‍, കെ ബി മുനീര്‍, നവാസ് എരിയാല്‍, ജലാല്‍ പോസ്റ്റ്, ഹാരിസ് എരിയാല്‍, ബി എം കുഞ്ഞാലി, അര്‍ഷാദ് ബളളീര്‍, സഫുവാന്‍ കുന്നില്‍, കെ ബി അമീര്‍, യൂസുഫ് പെരല്‍, അസ്റു, ജസീല്‍, ഫര്‍ഹാന്‍, കബീര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories