ശശി തരൂരിന്റെ മോഡി അനുകൂല പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്സില്‍ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: തരൂരിന്റെ മോഡി അനുകൂല പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്സില്‍ പ്രതിഷേധം ശക്തമാകുന്നു. ശശി തരൂരിനെതിരെ സോണിയ ഗാന്ധിക്ക് ടി.എന്‍ പ്രതാപന്‍ എം.പി പരാതി നല്‍കി. തരൂരിന്റെ മോഡി അനുകൂല പ്രസ്താവനയ്ക്കെതിരെ കെ.മുരളീധരനും രംഗത്തെത്തി.

ശശി തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്ന് മുരളി പറഞ്ഞു. മോഡിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാം. തരൂരിനെതിരെ കര്‍ശനനടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു. മോഡിയെ മഹത്വവല്‍ക്കരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും തിരുവനന്തപുരത്ത് പറഞ്ഞു.

തരൂരിന്റെ മോഡി അനുകൂല പ്രസ്താവനയ്ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എംപിയും സോണിയാ ഗാന്ധിക്ക് കത്തുനല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണമാതൃകയെ അന്ധമായി എതിര്‍ക്കുന്നതു ഗുണം ചെയ്യില്ലെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരാമര്‍ശം ശരിവച്ച് എംപിമാരായ ശശി തരൂരും അഭിഷേക് സിങ്!വിയും രംഗത്തെത്തിയതാണ് കോണ്‍ഗ്രസില്‍ വാക്പോരിനു തുടക്കമിട്ടത്.

ജയറാമിനെ എതിര്‍ത്തും നേതാക്കള്‍ രംഗത്തുവന്നതോടെ വിഷയം പാര്‍ട്ടിക്കു കല്ലുകടിയായിരിക്കുകയാണ്. മോഡിയെ എപ്പോഴും കുറ്റപ്പെടുത്തുന്നതു ഗുണം ചെയ്യില്ലെന്നും അദ്ദേഹത്തിന്റെ ഭരണമാതൃക പൂര്‍ണമായും മോശമല്ലെന്നും കഴിഞ്ഞ ദിവസം പുസ്തകപ്രകാശന ചടങ്ങില്‍ ജയറാം രമേശ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

KCN

more recommended stories