ബന്തടുക്കയില്‍ അധ്യാപകന് തെരുവ് നായയുടെ കടിയേറ്റു

ബന്തടുക്ക: ബന്തടുക്ക ബസാറിലെത്തിയ അധ്യാപകന് തെരുവ് നായയുടെ കടിയേറ്റു. മാണിമൂല ഗവ: എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ ഷൈജു ഫ്രാന്‍സിസിനാണ് കഴിഞ്ഞ ദിവസം നായ കടിച്ചത്.

ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നേടി. മലയോരത്ത് അലഞ്ഞ് തിരിയുന്ന നായകളെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

KCN

more recommended stories