ജില്ലാ ക്രിക്കറ്റ് താരവും തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ക്യാപ്റ്റനുമായ ഷബീര്‍ പൊയക്കര അന്തരിച്ചു

തളങ്കര: ജില്ലാ ക്രിക്കറ്റ് താരവും തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ക്യാപ്റ്റനുമായ ഷബീര്‍ പൊയക്കര (42) അന്തരിച്ചു. ഇന്ന് രാവിലെ തളങ്കര
തെരുവത്ത് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വീട്ടില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഷബീര്‍ ഏതാനും ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയത്. പനിക്ക് ശമനമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഷബീര്‍ നേരത്തെ ഏതാനും വര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്നു. പരേതനായ പൊയക്കര ഉമ്പുവിന്റെയും സൗദയുടേയും മകനാണ്.
ഭാര്യ: ഷാഹിന. മക്കള്‍: നദ ഫാത്തിമ, നസീം, നസ്വാന്‍. സഹോദരങ്ങള്‍: നൂര്‍ജഹാന്‍, നിഷാദ്, ജബ്ന. ഖബറടക്കം അസര്‍ നിസ്‌കാരത്തിന് ശേഷം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍. ഷബീറിന്റെ നിര്യാണത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനും തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബ്ബും അനുശോചിച്ചു.

KCN

more recommended stories