സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന പണിമുടക്ക് അംഗീകരിക്കാനാവില്ല: സി.ഐ.ടി.യു

കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 4-ാം തീയതി സ്വകാര്യബസ് നിര്‍ത്തിവെച്ച് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റി അറിയിച്ചു. കേരളത്തില്‍ അതിഭീകരമായ പ്രളയദുരന്തം അതിജീവിച്ചുകൊണ്ട് കേരളത്തിലെ ഗതാഗത മേഖല നവീകരിച്ചു കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ പാവപ്പെട്ട സ്വകാര്യ ബസ് യാത്രക്കാരെയും ഓണപ്പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാര്‍ഥികളെയും പ്രതിസന്ധിയിലാക്കുന്നത് ആണ് ഈ പണിമുടക്ക്.
തൊഴിലാളി സംഘടനകളോട് ആലോചിക്കാതെയാണ് ഈ സമരത്തില്‍ തൊഴിലാളികളും പങ്കെടുക്കുന്നത് എന്ന് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് ഉടമകള്‍ പറഞ്ഞത്. അതുകൊണ്ട് തൊഴിലാളി സംഘടനയിലെ തൊഴിലാളികള്‍ കളക്ടറേറ്റ് ധര്‍ണ്ണയുമായി സഹകരിക്കരുതെന്ന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റി അറിയിച്ചു.

KCN

more recommended stories