ചെങ്കള ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.രാമകൃഷ്ണ റാവു അന്തരിച്ചു

ചെര്‍ക്കള: പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ചെങ്കള ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എടനീരിലെ കെ.രാമകൃഷ്ണ റാവു (85) അന്തരിച്ചു.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് മരണം സംഭവിച്ചത്. ഒരു കാലഘട്ടത്തില്‍ കാസര്‍കോടിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മുന്നില്‍ നിന്നും നയിച്ച സമാനതകളില്ലാത്ത നേതാവായിരുന്നു കെ.രാമകൃഷ്ണ റാവു. ലീഡര്‍ കെ.കരുണാകരനുമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹം കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായും മുട്ടത്തോടി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എടനീര്‍ മീത്തിന്റെ മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഭാര്യ: സത്യപതി റാവു മക്കള്‍: സതീഷന്‍, സുകന്യ, പത്മ, ഇന്ദിര, സര്‍വ്വ മംഗള, മമത.
മൃതദേഹം ഉച്ചയ്ക്ക് രണ്ടര മണിക്ക് ഡി.സി.സി ഓഫീസിലും മൂന്ന് മണിക്ക് എടനീര്‍ കോണ്‍ഗ്രസ്സ് ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം മൂന്നര മണിയോടെ സംസ്‌കരിക്കും.

KCN

more recommended stories