എരിയാല്‍ ദേശീയ പാതയിലെ പാതാളകുഴികള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നികത്തി

എരിയാല്‍: ദേശീയ പാതയില്‍ എരിയാല്‍ പാലത്തിന് സമീപം രൂപപ്പെട്ട വന്‍ കുഴികള്‍ മുസ്ലിം യൂത്ത് ലീഗ് എരിയാല്‍ മേഖലാ പ്രവര്‍ത്തകര്‍ കരിങ്കല്ലും മറ്റുമിട്ട് നികത്തി. ദേശീയ പാതയില്‍ മഴ ശക്തമായതോടെ കാസര്‍കോട് മുതല്‍ തലപ്പാടി വരെ തകര്‍ന്ന് തരിപ്പണമായ റോഡിലൂടെയുളള യാത്ര അസഹ്യമായിരുന്നു. ഇത് മനസ്സിലാക്കിയ എരിയാലിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് എരിയാല്‍ പാലത്തിന് സമീപം രൂപം കൊണ്ട ആറോളം വന്‍ കുഴികളും മറ്റും നികത്തി താല്‍ക്കാലിക പരിഹാരം കണ്ടത്. മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി കുഞ്ഞാമു, മന്‍സൂര്‍ അക്കര, ജലാല്‍ പോസ്റ്റ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ അബു നവാസ്, ഹംറാസ്, റാഫി എരിയാല്‍, എ.കെ നവാസ്, കബീര്‍, സമീര്‍ സിദ്ധകട്ട, റിയാസ്, കാലിദ്, മുഹമ്മദ് ചേരങ്കൈ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories