വരകളില്‍ വിസ്മയം വിരിയിച്ച് ഒരു ബി ഡി എസ് പഠന വിദ്യാര്‍ത്ഥി

കാസര്‍കോട്: കാണുന്ന കാഴ്ചകള്‍ നിമിഷ നേരം കൊണ്ട് ക്യാന്‍വാസില്‍ ആക്കി, കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന കഴിവിനുടമയായി ഒരു ബി ഡി എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി.

മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന എടവണ്ണപ്പാറ റാഷിക്കിന്റെ ഭാര്യയും, കൊണ്ടോട്ടിയിലെ ഡോ:സൈദലവിയുടെയും, സുബൈദയുടെയും മകളുമായ ഫാത്തിമ ഷഹനാസാണ് വരകളുടെ ലോകത്തു ഈ അവര്‍ണനീയമായ കഴിവ് വിരിയിക്കുന്ന കലാകാരി. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലെ സ്ഥല നാമ ബോര്‍ഡ് വരച്ചു ജീവനക്കാരെ ഇവര്‍ വിസ്മയത്തിലാക്കിയിരുന്നു. ഇവര്‍ വരച്ച ചിത്രങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട് ഇവരുടെ കയ്യില്‍. ബന്ധുക്കളും, കൂട്ടുകാരും ഇവരുടെ വരകള്‍ക്ക് എന്നും കൂട്ടായുണ്ട്.

KCN

more recommended stories