ബി.എം.എസ് ഉദുമ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മജയന്തി ആഘോഷിച്ചു

പൊയിനാച്ചി :ബി.എം.എസ് ഉദുമ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മജയന്തി ആഘോഷിച്ചു. ചട്ടഞ്ചാല്‍ ടൗണില്‍ നിന്ന് ആരംഭിച്ച തൊഴിലാളി പ്രകടനത്തിന് ശേഷം പൊയിനാച്ചിയില്‍ നടന്ന പൊതുയോഗം ബി.എം.എസ് സംസ്ഥാന സമിതി അംഗം നാരായണന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി സംഘ് സംഘടന സെക്രട്ടറി മണികണ്ഠന്‍ പറമ്പ്, സംസ്ഥാന സമിതി അംഗം എന്‍ സി ടി ഗോപിനാഥന്‍, എന്നിവര്‍ സംസാരിച്ചു. ബി.എം.എസ് ഉദുമ മേഖലാ അദ്ധ്യക്ഷന്‍ എവിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുരേഷ് ദേളി
സ്വാഗതവും ബി.എം.എസ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹരീഷ് പറമ്പ് നന്ദിയും പറഞ്ഞു.

KCN

more recommended stories