കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢനീക്കം: ചെന്നിത്തല പയറ്റുന്നത് ഗീബല്‍സിയന്‍ തന്ത്രമെന്ന് മുഖ്യമന്ത്രി

പാലാ: കിഫ്ബിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ഗൂഢനീക്കം നടത്തുകയാണെന്നും ചെന്നിത്തല പയറ്റുന്നത് ഗീബല്‍സിയന്‍ തന്ത്രമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പാലായിലെ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ യാഥാര്‍ഥ്യമെന്ന് നാട്ടുകാര്‍ വിശ്വസിക്കുമെന്നാണ് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഗീബല്‍സിന്റെ അതേ തന്ത്രമാണ് കിഫ്ബിയുടെ കാര്യത്തില്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ പയറ്റുന്നത്. എന്നാലത് എവിടെയും വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ വികസനം വരുന്നതിനെ ഇവര്‍ എതിര്‍ക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ഇത് തടയാനാണ് കിഫ്ബിയെ എതിര്‍ക്കുന്നത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ആര്‍ക്കും പരിശോധിക്കാം. എല്ലാം സുതാര്യമാണ്. അഴിമതിക്ക് സര്‍ക്കാര്‍ എതിരാണ്. അഴിമതിക്കാരെ വച്ചുപുറപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

KCN

more recommended stories