ഫിഫയുടെ മികച്ച ലോക ഫുട്ബോളറായി ലയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടു

ഫിഫയുടെ മികച്ച ലോക ഫുട്ബോളറായി ലയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടു. റൊണാള്‍ഡോ, വാന്‍ഡെയ്ക്ക് എന്നിവരെ മറികടന്നാണ് നേട്ടം. ആറാം തവണയാണ് മെസി മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ മേഗന്‍ റെപീനേയാണ് മികച്ച വനിതാ താരം.

ലിവര്‍പൂളിന്റെ അലിസണ്‍ ബക്കറാണ് മികച്ച ഗോള്‍ കീപ്പര്‍. 2019ലെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറി സ്വന്തമാക്കി. ലയണല്‍ മെസിയേയും ക്വിന്റേറോയെയും മറികടന്നാണ് സോറി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.

നെയ്മര്‍ ഇല്ലാതെയാണ് ഫിഫയുടെ ലോക ഇലവന്‍ പ്രഖ്യാപിച്ചത്. അലിസണ്‍, ഡി ലിറ്റ്, റാമോസ്, വാന്‍ഡെയ്ക്ക്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ, മെസ്സി, റൊണാള്‍ഡോ, ഹസാര്‍ഡ് അടക്കമുള്ളവര്‍ ഇലവനില്‍ ഇടം നേടി.
ലിവര്‍പൂളിന്റെ ജുര്‍ഗന്‍ ക്ലോപ്പാണ് മികച്ച പരിശീലകന്‍. ഗാര്‍ഡിയോള, പൊച്ചറ്റിനോ എന്നിവരെ മറികടന്നാണ് നേട്ടം. ലിവര്‍പൂളിനെ ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ക്ലോപ്പ്. അമേരിക്കയെ വനിതാ ലോകകപ്പ് ചാമ്ബ്യന്മാരാക്കിയ പരിശീലക ജില്‍ എലിസാണ് മികച്ച വനിതാ പരിശീലക.

KCN

more recommended stories