ടി ഉബൈദിനെ തലമുറകള്‍ സ്മരിച്ചു കൊണ്ടേയിരിക്കും: നിസാര്‍ തളങ്കര

ദുബായ്: കവിയും അദ്ധ്യാപകനുമായിരുന്ന ടി ഉബൈദ് ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് പ്രവര്‍ത്തിച്ച ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു. വിദ്യാഭ്യാസ പരമായും, സാമൂഹികമായും പിന്നോക്കം നിന്നിരുന്ന സമൂഹത്തിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചുരുന്നു. എന്ന് യു എ ഇ കെ എം സീ സീ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു. ഈ ലോകത്തോട് വിട പറഞ്ഞ് 47 വര്‍ഷം പിന്നിട്ടിട്ടും ഇന്നും അദ്ദേഹത്തെ ഓര്‍ത്തു കൊണ്ടേയിരിക്കുന്നത് ജീവിതത്തില്‍ അദ്ദേഹം തുടങ്ങി വെച്ച വിപ്ലവകരമായ മാറ്റങ്ങള്‍ തന്നെയെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇശല്‍മാല മാപ്പിള സാഹിത്യ വേദിയുടെ 2019 ലെ ടീ ഉബൈദ് സ്മാരക അവാര്‍ഡ് ജേതാവ് യഹിയ തളങ്കരയെ അനുമോദിക്കുന്നതിന് വേണ്ടി ദുബായ് കെ എം സി സി കാസര്‍േകാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ദുബായ് കെ എം സീ സീ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസ്സൈനാര്‍ ഹാജി എടച്ചാക്കൈ യഹിയ തളങ്കരയ്ക്ക് സമ്മാനിച്ചു ദുബായ് കെ എം സീ സീ ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷതവഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യു എ ഇ കെ എം സീ സീ കേന്ദ്ര ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര, ദുബായ് കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട് ഹുസ്സൈനാര്‍ ഹാജി എടച്ചാക്കൈ, ദുബായ് കെഎംസിസി ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി,വൈസ് പ്രസിഡണ്ട് ഹനീഫ ചെര്‍ക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍,ടീ കെ സീ അബ്ദുല്‍ കാദര്‍ ഹാജി,ഹസൈനാര്‍ തോട്ടുംഭാഗം,നവാസ് പാലേരി,ജില്ലാ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ സംസാരിച്ചു.മുസ്ലിം ലീഗ് നേതാക്കളായ എം ബി യൂസുഫ് ഹാജി ,പാവൂര്‍ മുഹമ്മദ് ,എം എ ഖാലിദ് ,ഹനീഫ ഗോള്‍ഡ് കിംഗ് ,മൊയ്ദീന്‍ പ്രിയ, ആദം ഷെയ്ക്ക് ,ജില്ലാ ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക ,സി എച് നൂറുദ്ധീന്‍ ,അബ്ദുല്‍ റഹിമാന്‍ ബീച്ചാരക്കടവ് ,സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം ,യൂസുഫ് മുക്കൂട് , ഹസൈനാര്‍ ബീജന്തടുക്ക ,സലാം തട്ടാഞ്ചേരി ,അബ്ബാസ് കളനാട് ,ഫൈസല്‍ മുഹ്സിന്‍ ,അഷ്റഫ് പാവൂര്‍,മണ്ഡലം നേതാക്കളായ ഹനീഫ ബാവ നഗര്‍ ,ഇസ്മായില്‍ നാലാം വാതുക്കല്‍ ,ഫൈസല്‍ പട്ടേല്‍ ,അയ്യൂബ് ഉറുമി ,ഷബീര്‍ കൈതക്കാട,ഷബീര്‍ കീഴൂര്‍, പിഡി നൂറുദ്ധീന്‍ ,ഡോക്ടര്‍ ഇസ്മായില്‍ ,ശരീഫ് ചന്തേര ,സിഎ ബഷീര്‍ ,സത്താര്‍ ആലമ്പാടി ,ഇബ്രാഹിം ബേരിക്ക സലാം മാവിലാടം, റഷീദ് ആവീല്‍ ,ഷംസീര്‍ അഡൂര്‍,മണ്ഡലം ഭാരവാഹികള്‍ മുനിസിപ്പല്‍ ,പഞ്ചായത് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.ജില്ലാ ട്രഷറര്‍ ഹനീഫ ടി ആര്‍ നന്ദിയും പറഞ്ഞു

KCN

more recommended stories