വാദ്യകലാകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

മഡിയന്‍: മഡിയന്‍ കൂലോം ക്ഷേത്രത്തിലെ വാദ്യ അടിയന്തിര ജീവനക്കാരനും, എല്‍ഐസി ഏജന്റുമായിരുന്ന വാദ്യകലാകാരന്‍ ഗോപാലകൃഷ്ണമാരാര്‍ (50) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മഡിയനിലെ വീട്ടില്‍ വെച്ച് രാവിലെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഗോപാലകൃഷ്ണനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.മഡിയനിലെ പരേതനായ പുതിയവീട്ടില്‍ കൃഷ്ണ മാരാരുടെയും, പുളിയാംവള്ളി വീട്ടില്‍ തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: ഷൈനി. മക്കള്‍: ഗൗതംകൃഷ്ണ, മീരകൃഷ്ണ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ശാരദ, അംബുജാക്ഷി,സുഭദ്ര.സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം 2 മണിക്ക് മഡിയനിലെ സമുദായ ശ്മശാനത്തില്‍.

KCN

more recommended stories