ഉദുമ സ്വദേശി ഹൃദയാഘാതം മൂലം ദുബായില്‍ മരിച്ചു

ഉദുമ : പരിയാരം പാലക്കില്‍ വളപ്പില്‍ ചിണ്ടന്‍ നായര്‍ ( ഹരിദാസ് 56) ദുബായില്‍ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. പരേതരായ പാലക്കില്‍ നാരായണന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭൗതീക ശരീരം നാളെ ( ചൊവ്വാഴ്ച) രാവിലെ 7 മണിക്ക് ഉദുമ പരിയാരത്തുള്ള സ്വ വസതിയില്‍ എത്തിചേരും. ശേഷം ഉദുമ പടിഞ്ഞാറുള്ള തറവാട്ട് വളപ്പില്‍ സംസ്‌കരിക്കും.

ഭാര്യ: ബേബി,മക്കള്‍ അഖില, അഖിലേഷ്,മരുമകന്‍: ധര്‍മ്മരാജ് എണ്ണപ്പാറ,സഹോദരങ്ങള്‍: ഗോപാലന്‍ നായര്‍ , നാരായണന്‍ നായര്‍, കുഞ്ഞമ്മാര്‍, കല്യാണിക്കുട്ടി, ശാന്തകുമാരി

KCN

more recommended stories