സിബിഎസ്ഇക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം…

കൊച്ചി: കൊച്ചി തോപ്പുംപടി അരൂജാസ് സ്‌കൂളിലെ 29 പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ എഴുതാന്‍ കഴിയാതെ പോയ സംഭവത്തില്‍ സിബിഎസ്ഇക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് . അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണ് ? നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാര്‍ മുതലെടുക്കുന്നു . കുട്ടികളെ ചൂഷണം ചെയ്യാന്‍ അനുവദിക്കുന്നത് എന്തിനാണ് ? രാജ്യത്ത് നിങ്ങള്‍ക്കുള്ള ബ്രാന്‍ഡ് വാല്യൂ അറിയില്ലേ? എന്നും കോടതി സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറോട് ചോദിച്ചു.അംഗീകാരം ഇല്ലാത്തതിനെത്തുടര്‍ന്ന് തോപ്പുംപടി അരൂജാസ് സ്‌കൂളിലെ 29 വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല . ഈ സാഹചര്യത്തില്‍ കോടതി ഇടപെടണമെന്നാവശ്യപെട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് തന്നെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു . മുന്‍ കാലങ്ങളില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മറ്റ് സ്‌കൂളുകളില്‍ പരീക്ഷക്കിരുന്നിട്ടും ഈ വര്‍ഷം മാത്രം എന്താണ് സംഭവിച്ചതെന്ന് സിംഗിള്‍ ബെഞ്ച് ആരാഞ്ഞു. സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറോട് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു .ഡല്‍ഹിയിലിരിക്കുന്ന സിബിഎസ്ഇ അധികൃതര്‍ക്ക് ഇവിടെയെന്താണ് നടക്കുന്നതെന്ന് അറിയുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമുണ്ടാകണം. അവര്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടരുത് . തുടര്‍ സാധ്യതകള്‍ പരിശോധിക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്ത പൊലീസ് മാനേജരടക്കമുളളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസിനെക്കൂടി കക്ഷി ചേര്‍ക്കാനാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം .

KCN

more recommended stories