ദിലീപിന്നെതിരായ മൊഴിയില്‍ ഉറച്ച് കുഞ്ചാക്കോ ബോബന്‍

നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ദിലീപിനെതിരായി നല്‍കിയ മൊഴിയില്‍ കുഞ്ചാക്കോ ബോബന്‍ ഉറച്ചുനിന്നതായി റിപ്പോര്‍ട്ട്. മഞ്ജുവാര്യര്‍ അഭിനയിക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്നും പിന്‍മാറണമെന്ന തരത്തില്‍ ദിലീപ് തന്നോട് സംസാരിച്ചുവെന്നതായിരുന്നു കുഞ്ചാക്കോ ബോബന്‍ പൊലീസിന് നല്‍കിയ മൊഴി. ഈ മൊഴി വിചാരണ വേളയിലും കുഞ്ചാക്കോ ബോബന്‍ ആവര്‍ത്തിച്ചുവെന്നാണ് വിവരം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് മുന്‍പാകെ ഇന്നലെ ഉച്ചതിരിഞ്ഞാണ് കുഞ്ചാക്കോ ബോബന്റെ ഹാജരായത്. വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

KCN

more recommended stories