ഹോട്ട്സ്റ്റാര്‍ പുതിയ രൂപത്തില്‍; ഇനി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍

ഹോട്ട്സ്റ്റാര്‍ ഇനി പുതിയ രൂപത്തില്‍ ഉപയോക്താക്കളിലേക്കെത്തും. ഹോട്ട്സ്റ്റാര്‍ ആരംഭിച്ച സ്റ്റാര്‍ ഇന്ത്യയെ വാള്‍ട്ട് ഡിസ്‌നി കമ്പനി ഏറ്റെടുത്തതോടെയാണ് ഇങ്ങനെ ഒരു രൂപമാറ്റത്തിലേക്ക് ഒരുങ്ങിയിരിക്കുന്നത്. ഇനിമുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ എന്ന പേരിലാവും ഹോട്ട്സ്റ്റാര്‍ ഉപയോക്താക്കളിലെത്തുക.

സ്റ്റാര്‍ ഇന്ത്യയുടെ നക്ഷത്ര ചിഹ്നം ഉള്‍പ്പെടുന്ന ഹോട്ട്സ്റ്റാറിന്റെ ലോഗോ മാറ്റി കടും നീല നിറത്തിലുള്ള ഗ്രേഡിയന്റ് പശ്ചാത്തലത്തില്‍ ഹോട്ട്സ്റ്റാര്‍ എന്ന് എഴുതിയിരിക്കുന്നതാണ് ഇപ്പോഴത്തെ ലോഗോ. ഹോട്ട്സ്റ്റാര്‍, വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലായതോടെ ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ളിക്‌സ് പോലുള്ള സേവനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലാണ് ഹോട്ട്സ്റ്റാറിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആയി അപ്‌ഡേറ്റ് ചെയ്യപ്പെട്ടത്. അതേസമയം പുതിയ രൂപകല്‍പന ഹോട്ട്സ്റ്റാറിന്റെ വെബ്‌സൈറ്റില്‍ പ്രകടമായിട്ടില്ല. ഹോളിവുഡ് സിനിമകളുടെയും ഒറിജിനല്‍ പ്രൊഡക്ഷനുകളുടേയും വന്‍ശേഖരമാണ് ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഉപയോക്താക്കളിലെത്തുക. മാര്‍വെലിന്റെ സ്റ്റാര്‍വാര്‍സ് പരമ്ബര, പിക്‌സാറിന്റെ അനിമേഷന്‍ സിനിമകള്‍, ഡിസ്‌നിയുടെ തന്നെ സ്വന്തം പ്രൊഡക്ഷനുകള്‍ നാഷണല്‍ ജ്യോഗ്രഫിക് ഡോക്യുമെന്ററികള്‍ ഉള്‍പ്പടെ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആസ്വദിക്കാം.

KCN

more recommended stories