മാപ്പിളപ്പാട്ട് രചയിതാവ് ബി. കെ. അബൂബക്കര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മാപ്പിളപ്പാട്ട് രചയിതാവ് മുറിയനാവിയില്‍ താമസിക്കുന്ന അരയി സ്വദേശി ബി. കെ. അബൂബക്കര്‍ (73) അന്തരിച്ചു. അസീസ് തായിനേരി ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ള അബൂബക്കര്‍ നിരവധി മത്സരങ്ങളുടെ വിധികര്‍ത്താവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കള്‍: ഹക്കിം ( അബുദാബി), സലിം, നിസാര്‍ (ഇരുവരും ദുബായ്) റഫീഖ്, ബഷീര്‍, റഷീദ്, ഫര്‍സാന. മരുമക്കള്‍: മുനീറ, ശഹ്‌സാന, റൈഹാന, നിഷ്ല, ഷമീമ, ശിഹാബ്. സഹോദരങ്ങള്‍: ബി കെ യൂസഫ് ഹാജി ( ബി.കെ സ്റ്റേഷനറി പുതിയ കോട്ട), ബി. കെ മൊയ്തു, നഫീസ, ബീഫാത്തിമ, പരേതനായ ബി കെ മുഹമ്മദ്.

KCN

more recommended stories