മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും പ്രമുഖ മുസ്ലീം ലീഗ് നേതാവുമായ മഞ്ചേശ്വരത്തെ സി അഹ്മദ് കുഞ്ഞി (78) അന്തരിച്ചു.

കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവും കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മഞ്ചേശ്വരം ഹൊസബെട്ടുവിലെ സി അഹമ്മദ്ക്കുഞ്ഞി (78) അന്തരിച്ചു. അത്യുത്തര കേരളത്തിലും കര്‍ണാടകത്തിലും മുസ് ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. കാസര്‍കോട് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ്, മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലിഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മഞ്ചേശ്വരം പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മഞ്ചേശ്വരം ബ്ലോക്ക് മലയാളം സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും മത- വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലും തിളങ്ങി നിന്ന വ്യക്തിത്വമാണ് .
മഞ്ചേശ്വരം സംയുക്ത മുസ്‌ലിം ജമാഅത്ത്, മഞ്ചേശ്വരം യതീംഖാന എന്നിവ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി പാരമ്പര്യ വൈദ്യന്‍ കൂടിയായിരുന്നു .മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം വൈദ്യശാല നടത്തിവന്നിരുന്നു. മലയാളത്തിലും കന്നടയിലും തുളുവിലും ഉറുദുവിലും ചടുലമായി പ്രസംഗിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പൊതു പ്രവര്‍ത്തനം പ്രൗഡമാക്കി.
ഭാര്യ: ആമിന. സഹോദരങ്ങള്‍: സി ഹുസൈന്‍, ആമിന, പരേതരായ സിഅബ്ദുല്‍ റഹിമാന്‍, സി ഇബ്രാഹിം, ഹലീമ.

KCN

more recommended stories