കാസര്‍കോട് ഇന്ന് 3 പേര്‍ക്ക് കോവിഡ്: രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ കല്‍ക്കട്ടയില്‍ നിന്നും വന്നതാണ്. നാല് പേര്‍ക്ക് ഇന്ന് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ കല്‍ക്കട്ടയില്‍ നിന്നും വന്നതാണ്.

ജൂണ്‍ ഒമ്പതിന് കുവൈത്തില്‍ നിന്നെത്തിയ 21 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ മൂന്നിന് അബുദാബിയില്‍ നിന്നെത്തിയ 38 വയസുള്ള മൂളിയാര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 10 ന് കല്‍ക്കട്ടയില്‍ നിന്ന് വന്ന 31 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റിവായത്.

നാല് പേര്‍ക്ക് കോവിഡ് നെഗറ്റീവായി

ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ക്ക് രോഗം ഭേദമായി. പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്കും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്കുമാണ് രോഗം ഭേദമായത്.

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍

മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് കോവിഡ് പോസിറ്റീവായ 47 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, സമ്പര്‍ക്കത്തിലൂടെ ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി എന്നിവരും

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍

ദുബായില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് പോസിറ്റീവായ 39 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, എട്ട് വയസുള്ള കുമ്പള സ്വദേശി എന്നിവര്‍ക്ക് രോഗം ഭേദമായി
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3538 പേര്‍

വീടുകളില്‍ 3196 പേരും സ്ഥാപന നിരീക്ഷണത്തില്‍ 342 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3538 പേര്‍. പുതിയതായി 20 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 243 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 29 പേരെയും വീടുകളില്‍ 247 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories