കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. സെക്രട്ടറി ലയണ്‍ രഞ്ജു മാരാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് ലയണ്‍ ആന്റോ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ എന്‍. ആര്‍. പ്രശാന്ത് സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കി. ചടങ്ങില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കൊട്ടോടിയിലെ ശരത്തിന് സ്മാര്‍ട്ട്‌ഫോണും മുറിയനാവിയിലെ ജോത്സനക്ക് സ്മാര്‍ട്ട് ടിവിയും നല്‍കി. കൂടാതെ കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ശ്രേയ രാധാകൃഷ്ണന്‍, അദ്വൈത് എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിക്കുകയും ചെയ്തു. ചടങ്ങില്‍ റീജണല്‍ ചെയര്‍മാന്‍ രാജേഷ്, സോണ്‍ ചെയര്‍മാന്‍ ഡോക്ടര്‍ കൃഷ്ണകുമാരി, ലയണ്‍ സി . ബാലകൃഷ്ണന്‍, ലയണ്‍ വിവേക് സുധാകരന്‍, ഡോക്ടര്‍ സി. കെ. ശ്യാമള, ലയണ്‍ ശശിധരന്‍നായര്‍, രാധാകൃഷ്ണ മാരാര്‍, ശോഭ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ലയണ്‍ ആന്റോ ( പ്രസിഡണ്ട്), ലയണ്‍ രഞ്ജു മാരാര്‍ (സെക്രട്ടറി), ലയണ്‍ ശശിധരന്‍നായര്‍( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

KCN

more recommended stories