കാസര്‍കോട് നഗരം അണുവിമുക്തമാക്കി റോട്ടറി ക്ലബ്ബ്

കാസര്‍കോട്: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗര പ്രദേശം സാനിറ്റര്‍ സ്‌പ്രേ ചെയ്ത് അണുവിമുക്തമാക്കി. കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ്, നഗരസഭ വിവിധ പ്രദേശങ്ങളിലും വിദ്യാനഗര്‍, മധൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് മോട്ടോര്‍ പമ്പ് ഉപയോഗിച്ച് അണുനാശിനി തളിച്ചത്. നഗര പ്രദേശങ്ങളില്‍ സമ്പര്‍ക്ക കോവിഡ് 19 അതിവേഗം പടരുന്ന സാഹചര്യത്തിലാണ് വേറിട്ട പരിപാടിയുമായി റോട്ടറി ക്ലബ്ബ് മുന്നോട്ട് വന്നത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ വനിത സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ രൂപ മധുസൂദനന്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരം അണുനാശിനി തളിച്ച് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. സി എച്ച് ജനാര്‍ദന നായക്ക് അധ്യക്ഷനായി. റോട്ടറി ജില്ലാ സെക്രട്ടറി എം ടി ദിനേശ് മുഖ്യാതിഥിയായി. ട്രഷറര്‍ എം കെ രാധാകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി അശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.

KCN

more recommended stories