തരിശ് പാടത്ത് ജൈവ നെല്‍കൃഷി ഒരുക്കി ജി വി എച്ച് എസ് എസ് ഇരിയണ്ണി എന്‍ എസ് എസ് യൂണിറ്റ്

ഇരിയണ്ണി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 8 വര്‍ഷമായി തരിശായി കിടന്ന ബെള്ളിപ്പാടിയിലെ ശ്രീ കരുണാകരനായികിന്റെ 2 ഏക്കര്‍ സ്ഥലത്താണ് മുളിയാര്‍ കൃഷി ഭവന്റെ സഹകരണത്തോടെയാണ് കൃഷിയിറക്കുന്നത്. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് എന്‍എസ്എസ് നെല്‍ക്കൃഷി ചെയ്ത് വരുന്നത് ഒരോ വര്‍ഷവും ഇരിയണ്ണിയുടെ വ്യത്യസ്ത മേഖലകളില്‍ തരിശായ സ്ഥലങ്ങളില്‍ കൃഷി ചെയ്ത് വരുന്നത് – ഈ വര്‍ഷം ആദ്യമായാണ് ബെള്ളിപ്പാടി കൃഷി ചെയ്യുന്നത് ‘നേരത്തെ ചെയ്ത എല്ലാ സ്ഥലവും ഇപ്പോള്‍ ഉടമസ്ഥര്‍ തന്നെ കൃഷിയിറക്കിയിട്ടുണ്ട്. കോവിസ് 19പശ്ചാത്തലത്തില്‍ കുറച്ച് വളണ്ടിയര്‍മാര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുത്തുള്ളൂ. ഞാറ് നടീല്‍ പരിപാടി മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു കെ സുരേന്ദ്രന്‍ കൃഷി ഓഫീസര്‍ പി രാമകൃഷണന്‍ പി ചെറിയാന്‍ കരുണ കരനായ്ക് ബി.കെ നാരയണന്‍െ ശ്രീനിവാസന്‍ കെ എന്നിവര്‍ സംസാരിച്ചു പ്രോഗ്രാം ഓഫീസര്‍ സജീവന്‍ മടപ്പറമ്പത്ത് നന്ദി പറഞ്ഞു.

KCN

more recommended stories