പുലര്‍കാല കാഴ്ചകള്‍ ഓരോ വരിയും ജീവിതഗന്ധിയാണ്: ഡോ.എന്‍.എ. മുഹമ്മദ്

പുലര്‍കാല കാഴ്ചകള്‍ ഓരോ വരിയും ജീവിതഗന്ധിയാണ്

ഡോ.എന്‍.എ. മുഹമ്മദ്

ജീവിതം ഒരു യാത്രയാണെന്നുള്ളത് എല്ലാവര്‍ക്കുമറിയാമെങ്കിലും അതൊരു പഠന യാത്രകൂടിയാണെന്ന്, പുലര്‍കാല കാഴ്ചകളിലെ ലേഖനങ്ങളില്‍ ഡോക്ടര്‍ അബ്ദുല്‍ സത്താര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

………………………………..
വായിച്ചു…
ഒറ്റയിരിപ്പിന്….
ഒരു ഉച്ച ഗ്യാപ്പില്‍.
മനോഹരമായി എഴുതി.
ആമുഖം മുതല്‍
ഓരോ വരിയും ജീവിതഗന്ധിയാണ്.
കാസര്‍ഗോഡന്‍ സാഹിത്യം മുതല്‍ വിശ്വവിഖ്യാതമായ ലോ കോത്തരസാഹിത്യങ്ങളും,ദര്‍ശനങ്ങളൂ പങ്ക് വച്ച്,
എല്ലാംസ്വന്താനുഭവങ്ങളിലൂടെ,പുസ്തകത്താളുകളില്‍ മാത്രം
അതിര്‍വരമ്പുകളുള്ളതല്ല, പഠനം എന്ന സന്ദേശം
പുലര്‍കാഴ്ചകളിലൂടെ ,വായനക്കാരില്‍എത്തിക്കാന്‍ എഴുത്തിന് സാധിച്ചു.
ജീവിതം ഒരു യാത്രയാണെ നുള്ളത്എല്ലാവര്‍ക്കുമറിയാമെങ്കിലും അതൊരു പഠന യാത്രകൂടിയാണെന്ന് പുസ്തകംഓര്‍മ്മപ്പെടുത്തുന്നു. വായനക്കാരനെ ഒപ്പം കൂട്ടിക്കൊണ്ട് പോകാന്‍ സാദ്ധ്യമായി എന്നുള്ളതാണ് ,എഴുത്തിന്റെ ഏറ്റവുംനല്ല മികവായി ഞാന്‍ കാണുന്നത്.
ചെന്തെങ്ങില്‍ സ്വര്‍ണ്ണം ചാര്‍ത്താനും, അതനുഭവിക്കാനാകാത്ത സാഹചര്യത്തിലേക്ക് നാം തന്നെ നമ്മളെ എത്തിക്കുന്നതും,
പാറപ്പുറത്ത് ലോംഗ്ജംപ് പരിശീലിപ്പിക്കുന്ന കുടവയറന്‍…. മുതലായ വിവരണങ്ങള്‍ ജീവിതത്തിന്റെ വലിയ പാഠങ്ങളാണ് ലേഖനങ്ങളിലൂടെ ഉണര്‍ത്തുന്നത്.
ചെറിയ കഥകളിലൂടെ, ഓരോ വാക്കുകളിലൂടെ, ആക്ഷേപഹാസ്യത്തിലൂടെ,വലിയ സന്ദേശങ്ങള്‍ വായനക്കാരില്‍ എത്തിക്കാനായതില്‍ ,ഒരു വി.കെ.എന്‍.ശൈലി പ്രതിഫലിക്കുന്നതായി തോന്നി. മൊഴിമുത്തുകള്‍ തപ്പിയെടുക്കാനേറെയുണ്ട് ലേഖനങ്ങളില്‍.മറ്റുള്ളവരുടെ ചൈയ്തികള്‍, നമ്മുടെ ജീവിതത്തെ അലസോരപ്പെടുത്തുന്നത് മാത്രമല്ല ജീവിതം, അക്കാര്യത്തില്‍ നമ്മെയും നാം തിരിച്ചറിയണം.
ചുരുങ്ങിയ സമയം കൊണ്ട് സത്താറിന്റെ കൂടെ ,ഒരിക്കലുംയാത്ര ചെയ്യാനവസരം ലഭ്യമാകാത്ത എനിക്ക്, സത്താറിന്റെ കൂടെ ഏറെ സമയം ചിലവഴിക്കാനും, ജീവിതയാത്രകളില്‍ സഹയാത്രികനാകാനും സാധിച്ചു എന്നുള്ളത്
എന്നെധന്യനാക്കുന്നു.
ഒരുപാട് നന്ദി സത്താര്‍,
ഈ പുസ്തകം വായിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ഒരുക്കി തന്നതിന്,.

ഡോ.എന്‍.എ. മുഹമ്മദ്
‘കല്‍പക ക്ലിനിക് ‘ കൊടുവള്ളി

KCN

more recommended stories