ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.50 കോടിയിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ 2.50 കോടിയിലേക്ക് അടുക്കുന്നുവെന്ന് കണക്കുകള്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2,48,97,792 ആയെന്നാണ് കണക്കുകള്‍. ഇതുവരെ 8,40,660 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1,72,86,544 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയുംവിധമാണ്. ബ്രായ്ക്കറ്റില്‍ മരിച്ചവരുടെ എണ്ണവും.

അമേരിക്ക 60,95,068 (1,85,900), ബ്രസീല്‍ 38,12,605 (1,19,594), ഇന്ത്യ 34,61,240 (62,713), റഷ്യ 9,80,405 (16,914) പെറു 6,29,961 (28,471) ദക്ഷിണാഫ്രിക്ക 6,20,132 (13,743) കൊളംബിയ 5,90,520 (18,767) മെക്‌സിക്കോ 5,79,914 (62,594), സ്‌പെയിന്‍ 4,55,621 (29,011), ചിലി 4,05,972(11,132). ഇതിനു പുറമേ, അഞ്ച് രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടിട്ടുണ്ട്. അര്‍ജന്റീന, ഇറാന്‍, ബ്രിട്ടന്‍, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവയാണ് അത്. ഏഴ് രാജ്യങ്ങളില്‍ രണ്ടു ലക്ഷത്തിനു മുകളിലും എട്ട് രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലും കോവിഡ് രോഗികളുണ്ട്.

KCN

more recommended stories