അശ്ലീല സിനിമകളിലെ സൂപ്പര്‍ സ്റ്റാര്‍ നാലായിരത്തോളം സ്ത്രീകളുടെ ജാരന്‍; നേരിടുന്നത് ഇരുപതോളം ബലാത്സംഗ കുറ്റങ്ങള്‍

വാഷിംഗ്ടണ്‍: അശ്ലീല സിനികളിലെ സൂപ്പര്‍ സ്റ്റാര്‍ റോണ്‍ ജെറമിക്കെതിരെ ബലാത്സംഗ പരാതികളുടെ കൂമ്ബാരം. 13 സ്ത്രീകളുടെ പരാതിയില്‍ ഇരുപതോളം ബലാത്സംഗ കുറ്റങ്ങളാണ് റോണിക്കെതിരേ ചുമത്തയിരിക്കുന്നത്. പരാതി ഉന്നയിച്ചവരില്‍ 15 വയസുകാരി മുതല്‍ 54 വയസുകാരി വരെ ഉള്‍പ്പെടും. നേരത്തെ റോണിനെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ക്ക് പുറമെയാണ് ഈ പരാതി പ്രവാഹം. 2020ലെ പുതുവത്സര ദിനത്തില്‍ ഹോളിവുഡിന് പുറത്തുവച്ച് നടന്ന ലൈംഗികാതിക്രമം ആണ് ഏറ്റവും ഒടുവിലത്തെ പരാതി. 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ റോണ്‍ ജെറമി വിചാരണ നേരിടവെയാണ് പുതിയ പരാതികള്‍ എത്തിയിരിക്കുന്നത്.

ജൂണ്‍ 30ന് കേസിന്റെ വിചാരണയ്ക്കിടെ റോണ്‍ ജെറമിയുടെ അഭിഭാഷകന്‍ തന്റെ കക്ഷിക്കെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു. റോണ്‍ ജെറമി നാലായിരത്തോളം സ്ത്രീകളുടെ ജാരനാണെന്നും സ്ത്രീകള്‍ സ്വമേധയാ റോണിയുടെ അടുത്തേക്ക് പോവുകയാണെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. 2017ല്‍ റോളിംഗ് സ്‌റ്റോണ്‍ മാഗസിന്‍ പുറത്തുവിട്ട ഗുരുതര ആരോപണങ്ങളും നടന്‍ നേരത്തെ നിഷേധിച്ചിരുന്നു. ജെറമി മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു ചില സ്ത്രീകള്‍ മാഗസിനിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ ഒരിക്കലും ആരെയും ബലാത്സംഗം ചെയ്തിട്ടില്ലെന്നായിരുന്നു നടന്റെ പ്രതികരണം. നിലവില്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ജെറമി നിഷേധിച്ചിട്ടുണ്ടെങ്കിലും കുറ്റം തെളിഞ്ഞാല്‍ കഠിന തടവാണ് ജെറമിയെ കാത്തിരിക്കുന്നത്. 25,30 വയസ് പ്രായമുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും 33,46 വയസ് പ്രായമുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് ജെറമി ഇപ്പോള്‍ നേരിടുന്ന കേസുകള്‍. ഇതിനുപിന്നാലെയാണ് അശ്ലീലസിനിമകളിലെ സൂപ്പര്‍താരത്തിനെതിരേ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയത്. നാല് പതിറ്റാണ്ടിനിടെ 1700ലേറെ അശ്ലീല സിനിമകളിലാണ് ജെറമി അഭിനയിച്ചത്. അശ്ലീല സിനിമകളില്‍ ഏറ്റവും കൂടുതല്‍ തവണ അഭിനയിച്ച താരമെന്ന ഗിന്നസ് റെക്കോഡും ജെറമിയെ തേടിയെത്തി. 2001ല്‍ പോണ്‍സ്റ്റാര്‍ ദി ലെജന്റ് ഓഫ് റോണ്‍ ജെറമി എന്ന ഡോക്യുമെന്ററിയും പുറത്തിറക്കിയിരുന്നു. കമ്ബ്യൂട്ടര്‍ ഗെയിമുകളിലെ കഥാപാത്രമായും ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട ജെറമി നിരവധി സംഗീത വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്‌

KCN

more recommended stories