നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

എം സി കമറുദ്ദീന്‍ എം.എല്‍.എ ഉള്‍പ്പടെ പ്രതിയായ കാസര്‍കോട് ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സ്വര്‍ണക്കടയുടെ പേരില്‍ നിക്ഷേപമായി സ്വീകരിച്ച കോടിക്കണക്കിനു രൂപയും സ്വര്‍ണവും തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണു കേസ്.

കമറുദ്ദീനെതിരെ ഇന്ന് 14 വഞ്ചനാ കേസുകള്‍ കൂടി കാസര്‍ഗോട് ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. 14 പേരില്‍ നിന്നായി ഒരു കോടിയിലധികം രൂപ വാങ്ങിയെന്നാണ് പുതിയ വിവരം. ഇതോടെ എം.എല്‍.എക്കെതിരായ കേസുകളുടെ എണ്ണം 29 ആയി.

എം.സി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും വീട്ടില്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. എം.സി കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്ദേരിയിലെ വീട്ടിലുമാണ് തിരച്ചില്‍ നടന്നത്. തിരച്ചില്‍ നടക്കുമ്‌ബോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. ജ്വല്ലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെടുത്തെന്നാണ് പൊലീസ് പറയുന്നത്.

വഞ്ചന കേസുകള്‍ക്ക് പുറമേ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

KCN

more recommended stories