നഷ്ടപെടുന്ന വസ്തുക്കൾ തിരിച്ചു ലഭിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി ആപ്പിൾ. എയർ ടാഗ് സംവിധാനം വഴി ഐഫോൺ ഉപയോഗിച്ച് കാണാതാകുന്ന വസ്തുക്കൾ കണ്ടെത്താം

നഷ്ടപെടുന്ന വസ്തുക്കൾ തിരിച്ചു ലഭിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി ആപ്പിൾ. എയർ ടാഗ് സംവിധാനം വഴി ഐഫോൺ ഉപയോഗിച്ച് കാണാതാകുന്ന വസ്തുക്കൾ കണ്ടെത്താം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ പുത്തൻ സാങ്കേതിക വിദ്യയായ എയർ ടാഗ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ എന്ന് ഇതിനകം ഇതിനകം തന്നെ റിപോർട്ടുകൾ വന്നു തുടങ്ങിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ആപ്പിൾ പുറത്തുവിട്ടിട്ടില്ല.

റിപോർട്ടുകൾ പ്രകാരം ചാവികൾ പഴ് ‌സുകൾ തുടങ്ങിയ വസ്തുക്കൾ കാണാതായാൽ എയർ ടാഗ് സംവിധാനം വഴി ഐഫോണിലൂടെ കണ്ടെത്താനാകും . വളരെ ചെറിയ ഉപകരണമായ എയർ റ്റാഗുകൾ കാണാതാകാൻ സാധ്യതയുള്ള വസ്തുക്കളിൽ ഘടിപ്പിച്ചാണ് സാങ്കേതിവിദ്യ ഉപയോഗിക്കാനാകുക. നിലവിൽ സമാനമായ ബ്ലുടൂത് ട്രാക്കറുകൾ ടൈൽ എന്ന കമ്പനി നിർമിക്കുന്നുണ്ട്. ഐഫോണിൽ നിലവിലുള്ള ഫൈൻഡ് മൈ ഫോൺ ആപ്പുമായി ബന്ധപെടുത്തിയാകും എയർ ടാഗ് സംവിധാനം പ്രവർത്തിക്കുക. കാണാതായ വസ്തുക്കൾ കണ്ടെത്താൻ ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതവും ഉപയോഗിക്കും. പുതിയ ഉൽപ്പന്നത്തിന്റെ വരവോടെ തങ്ങളുടെ വെയ്റെബിൾ അക്‌സെസറീസ് വിപണിയിൽ നേട്ടമുണ്ടാക്കാനുള്ള പ്രതീക്ഷയിലാണ് ആപ്പിൾ. സാംസങ് കമ്പനി ആഗസ്തിൽ തങ്ങളുടെ പുത്തൻ ഫ്ലാഗ്ഷിപ് മോഡലായ ഗാലക്സി നോട്ട് 20 യുടെ റിലീസിനോടനുബന്ധിച്ച് സമാനമായ സാങ്കേതികവിദ്യ അവതരിപ്പിച്ചുരുന്നു.

KCN

more recommended stories